സൗദിയില്‍ പുക ശ്വസിച്ച് പ്രവാസി യുവാവ് മരിച്ചു

തുമൈര്‍- സൗദി അറേബ്യയിലെ   തുമൈര്‍ അസീസയില്‍ ഇന്ത്യക്കാരന്‍ പുക ശ്വസിച്ച് മരിച്ചു.  ഇസ്തിറാഹയില്‍ ജോലി ചെയ്യുന്ന യു.പി വാരാണസി സ്വദേശി മുഫീക് ഖാനാണ് (24) റൂമില്‍ പുകശ്വസിച്ച് മരിച്ചത്. മയ്യിത്ത് തുമൈര്‍ ജനറല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തുമൈര്‍  കെഎംസിസി വെല്‍ഫെയര്‍ പ്രവര്‍ത്തകന്‍ വാജിദ് കണ്ണൂര്‍ രംഗത്തുണ്ട്.

 

Latest News