ജിദ്ദ - ഫലസ്തീന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി പാര്‍ക്ക് ഫെസ്റ്റിവല്‍ നഗരിയില്‍ അഗ്നിബാധ. വെള്ളിയാഴ്ച ഉച്ചക്കാണ് പാര്‍ക്കില്‍ തീ പടര്‍ന്നുപിടിച്ചത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കളിയുപകരണങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റു ഉല്‍പന്നങ്ങളും വില്‍ക്കുന്ന സ്റ്റാളുകളും അടങ്ങിയ ഇവിടെ നിന്ന് ഉയര്‍ന്നുപൊങ്ങിയ പുകപടലങ്ങള്‍ ഏറെ ദൂരെ നിന്നു വരെ കാണാമായിരുന്നു. പാര്‍ക്കിലെ കൂടുതല്‍ സ്ഥലത്തേക്കും സമീപത്തെ വെയര്‍ഹൗസുകളിലേക്കും പടര്‍ന്നുപിടിക്കുന്നതിനു മുമ്പായി സിവില്‍ ഡിഫന്‍സ് തീയണച്ചു.