പിഞ്ചു കുഞ്ഞിനെ ഇരുപതോളം തെരുവ് നായ്ക്കള്‍ കടിച്ചു കീറി ; രക്ഷിച്ചത് മുത്തശ്ശി, പരിക്ക് ഗുരുതരം

കൊല്ലം : കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു.മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ് -ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനെയാണ് തെരുവുനായകള്‍ ആക്രമിച്ചത്. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തില്‍ കുട്ടിയുടെ പുറത്തും തലയിലും ചെവിയ്ക്ക് മുകളിലുമായി മുറിവേറ്റിട്ടുണ്ട്. വീടിന്റെ മുറ്റത്തിരുന്ന് കളിക്കുന്നതിനിടെയാണ് തെരുവ് നായക്കൂട്ടം കുഞ്ഞിനെ ആക്രമിച്ചതെന്ന് അര്‍ണവിന്റെ മുത്തശ്ശി പറഞ്ഞു. ഇരുപതോളം നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് അര്‍ണവിനെ കടിച്ചു കൂറുകയായിരുന്നു, സംഭവ സമയത്ത് മുത്തശ്ശി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ,
കുട്ടിയെ നായകള്‍ കടിച്ച് കീറുന്നത് കണ്ട് ഓടിയെത്തിയ മുത്തശ്ശി മരത്തടി ഉപയോഗിച്ച് ഏറെ പണിപ്പെട്ട് നായകളെ അടിച്ചോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

 

Latest News