ജിദ്ദ - ജിദ്ദയിലും തായിഫിലും പരിസരപ്രദേശങ്ങളിലും വ്യാഴം രാത്രി ശക്തമായ മഴയാണ് പെയ്തത്. ജിദ്ദയും മക്കയും മക്ക പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലും അല്‍ബാഹയിലും അസീറിലും മഴക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.
ജിദ്ദ സിത്തീന്‍ സ്ട്രീറ്റില്‍ നിരവധി കാറുകള്‍ വെള്ളത്തില്‍ മുങ്ങി. മോശം കാലാവസ്ഥ കാരണം ജിദ്ദ എയര്‍പോര്‍ട്ടില്‍ ഏതാനും സര്‍വീസുകള്‍ നീട്ടിവെച്ചു. പുതിയ ഫ്‌ളൈറ്റ് സമയങ്ങള്‍ അറിയാന്‍ യാത്രക്കാര്‍ വിമാന കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് ജിദ്ദ എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാത്രി 11 മണി വരെയുള്ള സമയത്ത് ജിദ്ദയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഉത്തര ജിദ്ദയിലലെ അല്‍ബസാതീന്‍ ഡിസ്ട്രിക്ടിലാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു. ഇവിലെ 44 മില്ലിമീറ്റര്‍ മഴ പെയ്തു. ശക്തമായ മഴക്കിടെ ജിദ്ദയിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം സ്തംഭിച്ചു.
— مقاطع فيديو (@Yoyahegazy1) December 30, 2022






