നീലച്ചിത്ര നിര്‍മാണവും ബലാത്സംഗവും; വിവാദ കിക്ക് ബോക്‌സര്‍ ആന്‍ഡ്ര്യൂ ടേറ്റ് അറസ്റ്റില്‍

ബുക്കാറെസ്റ്റ്- ബ്രിട്ടീഷ്-അമേരിക്കന്‍ വിവാദ കിക്ക്‌ബോക്‌സറും മുന്‍ റിയാലിറ്റി ടിവി താരവുമായ ആന്‍ഡ്ര്യൂ ടേറ്റ് മനുഷ്യക്കടത്ത്, ബലാത്സംഗ കേസില്‍ അറസ്റ്റില്‍. കുറ്റവാളികളുടെ സംഘത്തിനു നേതൃത്വം നല്‍കിയെന്ന കുറ്റവും ചുമത്തിയാണ് ടേറ്റിനെ റുമാനിയയില്‍ അറസ്റ്റ് ചെയ്തത്.
വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകള്‍ക്ക് ശേഷം ടേറ്റിനൊടുപ്പം സഹോദരന്‍ ട്രിസ്റ്റനും മറ്റ് രണ്ട് റുമാനിയന്‍ പ്രതികളും പിടിയിലായിട്ടുണ്ട്. അശ്ലീല സിനിമകള്‍ നിര്‍മിക്കാനായി സ്ത്രികളെ റിക്രൂട്ട് ചെയ്ത് അവര്‍ക്ക് പാര്‍പ്പിട സൗകര്യവും മറ്റും നല്‍കാനായി ഇവര്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കിയെന്നാണ് ആരോപണം. പണം നല്‍കി ഉപയോഗിക്കുന്ന പ്രത്യേക വെബ്‌സൈറ്റുകളിലേക്ക് ആവശ്യമായ അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയായിരുന്നു ലക്ഷ്യമെന്ന്  പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
പ്രതികള്‍ ലൈംഗികമായി ചൂഷണം ചെയ്ത ആറ് സ്ത്രീകളെ കണ്ടെത്തിയതായും പോലീസ് പറഞ്ഞു.

 

Latest News