ജിദ്ദ- കാലാവസ്ഥാ പ്രവചനം ശരിവെച്ചുകൊണ്ട് ജിദ്ദയിലും മക്കാ മേഖലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ. പല പ്രദേശങ്ങളിലും ഇടിമിന്നലോടെ മഴ തുടരുകയാണ്. ചാറ്റല്‍ മഴ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും രാത്രി ഒമ്പതുമണിയോടെയാണ് മഴ ശക്തമായത്.
മഴ ഇനിയും ശക്തിപ്പെടുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പെത്തി. സുരക്ഷിത സ്ഥലങ്ങളില്‍ നിലകൊള്ളാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനുമാണ് നിര്‍ദേശം. സിവില്‍ ഡിഫന്‍സ് അധികൃതര്‍ വിവിധ മാധ്യമങ്ങളിലൂടെ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.






