തൃശൂര്‍ -മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ആള്‍ കടന്നല്‍ കുത്തേറ്റു മരിച്ചു. അവണൂര്‍ സ്വദേശി മണിത്തറ മച്ചിങ്ങല്‍ വിജയന്‍ നായരാണ് (മണി 84) മരിച്ചത്.
വെട്ടുകാട് പഴയ കെഎസ്ഇബി വഴിയില്‍ താമസിക്കുന്ന കണ്ണന്‍ നമ്പീട്ടത്ത് എന്നയാളുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതാണ് വിജയന്‍ നായര്‍.
ഉച്ചയ്ക്ക് ഒരു മണിയോടെ വിജയന്‍ നായരെയും ഭാര്യ ശാരദയെയും മറ്റ് അഞ്ചോളം പേരെയും കടന്നലുകള്‍ ആക്രമിച്ചത്. പരിക്കേറ്റവരെ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലുംവിജയന്‍ നായരെ രക്ഷിക്കാനായില്ല. ഭാര്യ: ശാരദമ്മ. മക്കള്‍: പരേതനായ രാധാകൃഷ്ണന്‍,
രാജേഷ്, രമേഷ്.മരുമക്കള്‍: മിനി.ജയശ്രീ, സുനിത






