സൗദിയിൽ ആസിഡ് ആക്രമണത്തിൽ യുവതി മരിച്ചു

ദമാം - ആസിഡ് ആക്രമണത്തിൽ 33 കാരി മരണപ്പെടുകയും മാതാവിന് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. കിഴക്കൻ പ്രവിശ്യയിൽ പെട്ട ഖത്തീഫിലെ ഉമ്മുസാഹികിൽ ദിവസങ്ങൾക്കു മുമ്പാണ് സംഭവം. ഗുരുതരാവസ്ഥയിൽ യുവതിയെയും മാതാവിനെയും സ്വഫ്‌വ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
വിദഗ്ധ ചികിത്സക്കായി ഇരുവരെയും ഉടൻ തന്നെ ദമാം മെഡിക്കൽ ടവർ ആശുപത്രിയിലേക്ക് മാറ്റി. ദമാം മെഡിക്കൽ ടവർ ആശുപത്രിയിലെത്തിയ ശേഷമാണ് യുവതി അന്ത്യശ്വാസം വലിച്ചത്. മാതാവ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സുരക്ഷ വകുപ്പുകൾ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.
 

Tags

Latest News