വിശ്വാസ വോട്ട് ഇന്ന്; കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ തിരിച്ചെത്തി

ബംഗളുരു- കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ വിശ്വാസ വോട്ട് നേടി ഇന്ന് വൈകുന്നേരം നാലു മണിക്കു മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദില്‍ നിന്നും ഇന്നു പുലര്‍ച്ചെ ബംഗളുരുവില്‍ തിരിച്ചെത്തി. ബിജെപി പണമെറിഞ്ഞ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് കഴിഞ്ഞ ദിവസം എംഎല്‍എമാരെ ഹൈദരാബാദിലേ ഹോട്ടലിലേക്കു മാറ്റിയത്. നേരത്തെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലെ 15 ദിവസത്തെ സമയം യെദിയൂരപ്പയ്ക്ക് അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം കോടതി ഇതു വെട്ടിച്ചുരുക്കു ഒരു ദിവസമാക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ ഹൈദരാബാദില്‍ നിന്നും തിരികെ എത്തിച്ചത്.

കേവല ഭൂരിപക്ഷത്തിനാവശ്യമായ 112 കടക്കാന്‍ ബിജെപിക്ക് എട്ടു എംഎല്‍എമാരുടെ കൂടി പിന്തുണ വേണം. 104 എംഎല്‍എമാരുള്ള ബിജെപി കോടികള്‍ എറിഞ്ഞ് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ പാട്ടിലാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു വരികയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുണ്ട്. ഇവരില്‍ ഒരാളെ ബിജെപി റാഞ്ചിയിട്ടുണ്ട്.
 

Latest News