യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം- സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. കുന്നത്തൂര്‍ ഐവര്‍കാല കീച്ചപ്പള്ളില്‍ തൃക്കോദേശ്വരം ക്ഷേത്രത്തിനു സമീപം അജയമന്ദിരത്തില്‍ അജയകുമാറിന്റെ ഭാര്യ ചന്ദ്രിക (29)യാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
സംഭവവത്തില്‍ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് അജയകുമാറി(40)നെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.പുത്തൂരില്‍ ലോട്ടറി വില്പന നടത്തിവരികയായിരുന്ന ചന്ദ്രികയെ സ്ത്രീധനത്തിന്റെ പേരില്‍ മദ്യപിച്ചെത്തി അജയകുമാര്‍ നിരന്തരം മര്‍ദിക്കുന്നത് പതിവായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിന് മൊഴി നല്‍കിയിരുന്നു. സ്ത്രീധന പീഡനം,ആത്മഹത്യാ പ്രേരണ
അടക്കമുള്ള വകുപ്പുകള്‍ അജയകുമാറിനെതിരെ ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ല.

 

Latest News