വാഷിംഗ്ടണ്‍- ഉംറ നിര്‍വഹിച്ച് തിരിച്ചെത്തിയ ഉടന്‍ ചൈനയിലെ വിദൂര പടിഞ്ഞാറന്‍ സിന്‍ജിയാങ് മേഖലയില്‍ ജയിലിലടക്കപ്പെട്ട ഉയിഗൂര്‍ മതപ്രഭാഷകന്റെ മരണത്തിന് സ്ഥിരീകരണം. അഞ്ച് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയായിരുന്ന ഇദ്ദേഹം ഫെബ്രുവരിയില്‍ കരള്‍ അര്‍ബുദം ബാധിച്ച് ജയിലില്‍ വെച്ച് മരിച്ചതായാണ് പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്.
സിന്‍ജിയാങ്ങിലെ രണ്ടാമത്തെ വലിയ നഗരമായി അറിയപ്പെടുന്ന കോര്‍ലയിലെ ഖരായുല്‍ഘുന്‍ മസ്ജിദില്‍ ഖത്തീബായിരുന്ന ഉമര്‍ ഹുസൈന്‍ (55) ആണ് മരിച്ചത്. ഇസ്ലാമിക പണ്ഡിതന്മാര്‍ക്കും പ്രമുഖ ഉയ്ഗൂര്‍ നേതാക്കള്‍ക്കുമെതിരെവ്യാപകമായ അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ 2017 സെപ്റ്റംബറില്‍ അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടിയിരുന്നത്.
2017ല്‍ ഉമര്‍ ഹുസൈന്റെ മൂന്ന് സഹോദരന്മാരെയും അധികൃതര്‍ തടഞ്ഞുവച്ചു. ഇവരില്‍ ഒരാള്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് 12 വര്‍ഷം തടവ് അനുഭവിക്കുകയും ജയിലില്‍ മരിക്കുകയും ചെയ്തു.
ഗുണനിലവാരമില്ലാത്ത ഭക്ഷണം, ജയില്‍ ജോലിയുടെ തീവ്രത, നീണ്ട രാഷ്ട്രീയ പഠന സെഷനുകള്‍, അനന്തമായ ചോദ്യം ചെയ്യലുകള്‍ എന്നിവ കാരണം നഗര ജയിലുകളില്‍ തടവിലാക്കപ്പെട്ട തടവുകാരുടെ ആരോഗ്യം മോശമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.






