എയര്‍പോര്‍ട്ടില്‍ സമൂസക്കും ചായക്കും 490 രൂപ; ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ

മുംബൈ- എയര്‍പോര്‍ട്ടില്‍ രണ്ടു സമൂസക്കും ഒരു ചായക്കും ഒരു കുപ്പി വെള്ളത്തിനുമായി 490 രൂപ ഈടാക്കിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.  ഇതിന്റെ ബില്‍ ട്വിറ്ററില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് വിവാദം.  
രണ്ടു സമൂസയ്ക്ക് 260 രൂപയാണ് ചുമത്തിയിരിക്കുന്നത്. ചുക്കു ചായയ്ക്ക് 160 രൂപ. 500 മില്ലിലിറ്റര്‍ വെള്ളത്തിന് 70 രൂപയും ഈടാക്കി. മാധ്യമപ്രവര്‍ത്തക ഫറാ ഖാനാണ് ബില്ല് ട്വിറ്ററില്‍ പങ്കുവെച്ചത്.

 

Latest News