VIDEO യാത്രക്കാരന്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല; വിമാനത്തില്‍ കയ്യാങ്കളി

ന്യൂദല്‍ഹി- ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍സാമുഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ടേക്ക് ഓഫിന് മുമ്പായ യാത്രക്കാരോട് അവരവരുടെ സീറ്റുകളില്‍ ഇരിക്കാന്‍ ജോലിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് നടുവേദനയുണ്ടെന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. മറ്റൊരു യാത്രക്കാരന്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ ക്രൂ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അയാള്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറയില്ല. തുടര്‍ന്ന് മറ്റുയാത്രക്കാരും രംഗത്തുവന്നതോടെ പ്രശ്‌നം കയ്യാങ്കളിയിലെത്തി. വിമാനത്തിലെ യാത്രക്കാര്‍ ഇയാളെ മര്‍ദിക്കുന്ന് വീഡിയോയില്‍ കാണാം. വിമാനത്തിലെ ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിയേല്‍ക്കുന്നതിനിടെ യാത്രക്കാരന്‍ സ്വയം പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Latest News