യു.എസ് സ്‌കൂളില്‍ വിദ്യാര്‍ഥി 10 പേരെ വെടിവെച്ചുകൊന്നു 

അറസ്റ്റിലായ വിദ്യാര്‍ഥി ഡിമിട്രിയോസ്

സാന്റ ഫെ- അമേരിക്കയിലെ ടെക്‌സസില്‍ ഹൈസ്‌കൂളില്‍ തോക്കുമായെത്തിയ വിദ്യാര്‍ഥി പത്ത് പേരെ വെടിവെച്ചു കൊന്നു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രണ്ട് തോക്കുകളുമായി എത്തിയ വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാന്റെ ഫെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥി 17 കാരനായ ഡിമിട്രിയോസ് പഗോര്‍സിസാണ് അറസ്റ്റിലായത്.
പിതാവിന്റെ ലൈസന്‍സുള്ള തോക്കുകളുമായാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണ്. 

Latest News