ജിദ്ദ- ഉംറ നിര്‍വഹിക്കാനായി എത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയില്‍ നിര്യാതനായി. പേരാമ്പ്ര വളയം ഒ.പി മുക്കില്‍ ഓണപറമ്പത്ത് അബ്ദുല്ല (69) യാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ മകനും മരുമകള്‍ക്കുമൊപ്പം ബുധനാഴ്ച ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ജിദ്ദയില്‍ വിമാനമിറങ്ങി മക്കയിലേക്ക് പോകുന്നതിന് മുമ്പായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഇദ്ദേഹം ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത് വിശ്രമിക്കുകയായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ റാബിയ ഒരാഴ്ച മുമ്പ് സന്ദര്‍ശക വിസയില്‍ ജിദ്ദയിലെത്തിയിരുന്നു. മക്കള്‍: ഇര്‍ഷാദ്, റിയാസ്, റാഹില, ഷഹര്‍ബാനു (തനിമ ജിദ്ദ സൗത്ത് വനിതാ സോണല്‍ സമിതി അംഗം), മരുമക്കള്‍: നൗഷാദ് നിഡോളി (തനിമ ജിദ്ദ സൗത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), യൂനുസ് ഈസ്റ്റ് പേരാമ്പ്ര, മുംതാസ്, ലാഷിറ. ഈസ്റ്റ് ജിദ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഖബറടക്കുമെന്ന് മരുമകന് നൗഷാദ് നിഡോളി അറിയിച്ചു.






