കുതിപ്പ് നിലച്ചു, കേരളത്തില്‍  സ്വര്‍ണ വില കുറഞ്ഞു 

കൊയിലാണ്ടി-കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 40,040 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയുടെ ഇടിവുണ്ടായി. ഇതോടെ വിപണി വില 5005 രൂപയായി. ഇന്നലെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. പവന് 160 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ വിപണി വില 40,120 ആയിരുന്നു. ഡിസംബര്‍ പതിനാലിനാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണമെത്തിയത്. 40,240 രൂപയായിരുന്നു അന്ന് എട്ട് ഗ്രാമിന്റെ വില. തുടര്‍ച്ചയായി മിക്ക ദിവസവും സ്വര്‍ണ വില ഉയര്‍ന്നു വരികയായിരുന്നു. 


 

Latest News