Sorry, you need to enable JavaScript to visit this website.

ഗുരുവായൂര്‍ അമ്പലത്തിന്റെ ബാങ്ക് അക്കൗണ്ടില്‍  1737.04 കോടി, രത്‌നവും സ്വര്‍ണവും കണക്കാക്കിയിട്ടില്ല  

കൊച്ചി- ഗുരുവായൂര്‍ അമ്പലത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. വിവിധ ബാങ്കുകളിലായി നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്. അതേസമയം, രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് വെളിപ്പെടുത്താത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി. ഇതിനെതിരെ എം കെ ഹരിദാസ് അപ്പീല്‍ നല്‍കി.അതിനിടെ 2018- 19 കാലത്തെ വെള്ളപ്പൊക്ക ദുരന്തത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് ദേവസ്വം അറിയിച്ചു. 
 

Latest News