തൃശൂര്‍- രണ്ടുവര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വെറ്റിനറി ഡോക്ടര്‍ മരിച്ചു. തൃപ്രയാര്‍ നാട്ടിക എസ്.എന്‍ കോളേജിന് കിഴക്ക് വശം മുറ്റിച്ചൂരി ചന്ദ്രന്റെ മകള്‍ ഡോ. ദര്‍ശന (26 ) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രണ്ട് വര്‍ഷം മുമ്പ് ജോലി കഴിഞ്ഞ് വരുമ്പോള്‍ ഇരിങ്ങാലക്കുടയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് പരിക്കേറ്റത്.






