ജിദ്ദയിലും മക്കയിലും നാളെ മുതൽ കനത്ത മഴക്കു സാധ്യത

ജിദ്ദ - മക്ക പ്രവിശ്യയിൽ നാളെ(വ്യാഴം) മുതൽ വെള്ളി വരെ കനത്ത മഴക്കു സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മഴക്കൊപ്പം ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും തിരമാലകൾ ഉയർന്നുപൊങ്ങാനും സാധ്യതയുണ്ട്. മക്ക പ്രവിശ്യയിലെ മക്ക, ജിദ്ദ, റാബിഗ്, തായിഫ്, ജുമൂം, അൽകാമിൽ, ഖുലൈസ്, ബഹ്‌റ, ലൈത്ത്, ഖുൻഫുദ, അർദിയാത്ത്, അദും, മൈസാൻ, അൽഖുർമ, അൽമോയ, റനിയ എന്നിവിടങ്ങളിലെല്ലാം ഇന്നു മുതൽ മറ്റന്നാൾ വരെ മഴക്കു സാധ്യതയുണ്ട്. മദീന പ്രവിശ്യയിൽ പെട്ട മഹ്ദുദ്ദഹബ്, വാദി അൽഫറഅ് എന്നിവിടങ്ങളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത മഴക്കു സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. 

Latest News