'യുവതി' യുടെ മസാജിന്റെ സുഖം തേടിയവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി, ഒടുവില്‍ കുടുങ്ങിയത് മലപ്പുറത്തുകാരന്‍ പയ്യന്‍

മലപ്പുറം : മസാജിലൂടെ സുഖംപകരാമെന്ന് വ്യാജേന ഫേസ്ബുക്ക്അക്കൗണ്ടിലൂടെ പരിചയപ്പെടുത്തി പണം തട്ടിയെടുത്ത 19കാരനായ 'യുവതി' പിടിയിലായി. മസാജ് ചെയ്തു തരാമെന്ന് വാഗ്ദാനം നല്‍കി യുവതിയുടെ ചിത്രം ഉപയോഗിച്ച് തയാറാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തട്ടിപ്പ്.കേസില്‍ മലപ്പുറം ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

മസാജിങ്ങിന് താല്‍പര്യം അറിയിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരിസരവാസിയായ സ്ത്രീയുടെ ഫോണ്‍ നമ്പറാണ് പ്രതി നല്‍കിയത്.മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന വ്യാജേന ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ചാണ് പ്രതി അക്കൗണ്ട് ഉണ്ടാക്കിയത്. ദിവസങ്ങള്‍ക്കം 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെല്ലാം യുവാവ് തന്റെ നാട്ടുകാരിയായ യുവതിയുടെ നമ്പര്‍ നല്‍കി. ഫോണിലേക്ക് വിളികള്‍ എത്തിയതോടെ ഇതൊന്നുമറിയാത്ത യുവതി കാളികാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.
മസാജിങ്ങിലൂടെ ശാരീരികസുഖം നല്‍കുമെന്നായിരുന്നു വാഗ്ദാനം. 2000 രൂപയുടെ പൂര്‍ണ ഉഴിച്ചില്‍ മുതല്‍ 4000 രൂപയുടെ സുഖചികിത്സവരെയാണ് പ്രതി ആവശ്യക്കാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പരസ്യവാചകത്തിലും സ്വകാര്യ സന്ദേശ കൈമാറ്റത്തിലും വഞ്ചിതരായി ഏറെപ്പേര്‍ പ്രതിയുടെ കെണിയില്‍ വീണു. സ്ത്രീകളടക്കം നിരവധി പേര്‍ ആവശ്യപ്പെട്ട പണം നല്‍കി ഉഴിച്ചില്‍ നടത്താന്‍ തയ്യാറായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.

 

 

 

Latest News