ജിസാന്‍- സൗദി അറേബ്യയിലെ സബിയയില്‍ കൊല്ലം സ്വദേശി ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. കൊല്ലം കിളികൊല്ലൂര്‍ ടി.കെ.എം കോളേജ് വാര്‍ഡില്‍ ചാമവിള വീട്ടില്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ നജീം ഷാഹുല്‍ ഹമീദാ(52) ണ് മരിച്ചത്. ബിന്‍സഗര്‍ കമ്പനിയുടെ ജിസാന്‍ ശാഖയുടെ സബിയയിലെ സ്‌റ്റോര്‍കീപ്പറായിരുന്നു. വെയര്‍ഹൗസിനോടനുബന്ധിച്ചുള്ള ടോയ്‌ലെറ്റിലേക്ക് പോകുന്നതിനിടെ വഴിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി കമ്പനിയിലെ സഹപ്രവര്‍ത്തകനും മാവേലിക്കര സ്വദേശിയുമായ ജെമി ജോണ്‍ മലയാളം ന്യൂസിനോട് പറഞ്ഞു. പിന്നീട് പോലീസെത്തി ആംബുലന്‍സില്‍ മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ 26 വര്‍ഷമായി സബിയയില്‍ ജോലി ചെയ്യുന്ന നജീം ഒരു വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഹവ്വാ ഉമ്മയാണ് മാതാവ്. ജിസാനിലെ പ്രവാസി മലയാളി കൂട്ടായ്മയായ 'ജല' യില്‍ അംഗമായിരുന്നു. നജീമിന്റെ മരണ വാര്‍ത്തയറിഞ്ഞ് ജലയുടെ രക്ഷാധികാരികളായ വെന്നിയൂര്‍ ദേവന്‍, ഡോ. മുബാറക്ക് സാനി, സബിയ ഏരിയ ഭാരവാഹി ഹബീബ് കൊല്ലത്തൊടി എന്നിവര്‍ സബിയ ജനറല്‍ ആശുപത്രിയിലെത്തി. നജീമിന്റെ ആകസ്മക വിയോഗത്തില്‍ ജല കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)






