മലദ്വാരത്തിലും ടോയ്‌ലെറ്റിലും സ്വര്‍ണം; കണ്ണൂരില്‍ ഒരു കോടിയുടെ സ്വര്‍ണവേട്ട

സ്വർണ്ണം പിടികൂടിയ കസ്റ്റംസ് സംഘം.

കണ്ണൂര്‍-കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ഒരു കോടിയുടെ സ്വര്‍ണ വേട്ട. വിദേശത്തു നിന്നെത്തിയ യാത്രക്കാരനില്‍നിന്നും ടോയ്‌ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ് സ്വര്‍ണം കണ്ടെത്തിയത്.
            ദുബായിയില്‍ നിന്നും ഗോ എയര്‍ വിമാനത്തില്‍ എത്തിയ കാ സര്‍ഗോഡ് പള്ളിക്കര സ്വദേശി അര്‍ഷാദ് മൗവ്വലില്‍ നിന്നാണ് 1043 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. നാല് ഗുളിക രൂപത്തില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണത്തിന് 55 ലക്ഷത്തിലധികം രൂപ വില വരും.
               വിമാനത്താവളത്തിലെ അറൈവല്‍ എമിഗ്രേഷന്‍ കൗണ്ടറിന് സമീപത്തെ ടോയ്‌ലറ്റില്‍ ഉപേക്ഷിച്ച നിലയിലാണ് 895 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണം കണ്ടെത്തിയത് . പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം പാക്കറ്റിലാക്കിയ നിലയിലായിരുന്നു. വേര്‍തിരിച്ചെടുത്തപ്പോള്‍ 39,77,190 രൂപ വിലമതിക്കുന്ന 749 ഗ്രാം സ്വര്‍ണ്ണമാണ് കണ്ടെടുത്തത്. വിദേശത്ത് നിന്ന് കടത്തികൊണ്ടു വന്ന സ്വര്‍ണ്ണം കസ്റ്റംസ് പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഉപേക്ഷി ച്ചതാകാമെന്നാണ് നിഗമനം.
                ചെക്കിംഗ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് അര്‍ഷാദില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. പേസ്റ്റ് രൂപ ത്തിലുള്ള സ്വര്‍ണ്ണം നാല് ഗുളികകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു. പിടി കൂടുമ്പോള്‍ 1165 ഗ്രാം സ്വര്‍ണ്ണമുണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ 1043 ഗ്രാം സ്വ ര്‍ണ്ണമാണ് ലഭിച്ചത്.
കസ്റ്റംസ് പരിശോധനയ്ക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി.ജയകാന്ത്. അസി.കമ്മീഷണര്‍ ഇ.വി.ശിവരാമന്‍, സൂപ്രണ്ടുമാരായ പൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍, ഗീതാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.
 

 

Latest News