ഇ.പിയെ വെള്ളപൂശി എം.വി ഗോവിന്ദന്‍, പാര്‍ട്ടിയുടെ ലക്ഷ്യം പൂവണിഞ്ഞെന്ന് സൂചന

തിരുവനന്തപുരം- ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പിബിയില്‍ ഒരു ചര്‍ച്ചയുമില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിവാദത്തില്‍ ആദ്യമായാണ് എം.വി ഗോവിന്ദന്‍ പ്രതികരിക്കുന്നത്.അതേസമയം പി. ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ.പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സി.പി.എമ്മിന്റെ അധ്യാപക സംഘടനായ കെ എസ് ടി എ നിര്‍ധനരായ കുട്ടികള്‍ക്ക്  നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിലാണ് ഇ.പി പങ്കെടുത്തത്.
കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി.
ഇ.പിക്കെതിരായ വിവാദം തുറന്നുവിട്ടത് പാര്‍ട്ടി തന്നെയാണെന്നും ഇടഞ്ഞുനിന്ന അദ്ദേഹത്തെ മെരുക്കുകയായിരുന്നു ലക്ഷ്യമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. പാര്‍ട്ടിയുടെ നിലപാടിലേക്ക് ഇ.പി എത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇനി മാധ്യമങ്ങളെ പഴിചാരി ഇ.പിക്ക് അഗ്നിശുദ്ധി വരുത്തുന്നതോടെ കാര്യങ്ങളെല്ലാം പഴയപടിയാകും.

 

 

Latest News