വടകരയില്‍ ബസില്‍ ലോറി  ഇടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു 

വടകര-ദേശീയ പാതയില്‍ പാലയാട് നടയില്‍ കെ എസ് ആര്‍ ടി സി ബസില്‍ ലോറി ഇടിച്ച് 15 ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ ലോറി ഇടിക്കുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. ഫയര്‍ഫോഴ്സ് എത്തി കാബിന്‍ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ  മറ്റുള്ളവരേയും വടകരയിലെ വിവിധ ആ ശുപത്രികളില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്-കണ്ണൂര്‍ പാതയില്‍ വാഹന ഗതാഗതം ഏറെ നേരം നിലച്ചു. 

Latest News