റിസോര്‍ട്ട് മാനേജറെ വിളിച്ചൂടെ,  സുപ്രീം കോടതി ജഡ്ജിയുടെ തമാശ 

കര്‍ണാടക നിയമസഭാ കേസിലെ വിധി എന്താവുമെന്ന കടുത്ത സംഘര്‍ഷത്തിലായിരുന്നു ഏവരും. അപ്പോഴതാ വാട്ട്‌സപ്പ് തമാശയുമായി ജഡ്ജി. കഴിഞ്ഞ ദിവസം പ്രകാശ് രാജ് എഴുതിയ പോസ്റ്റാണ് ജസ്റ്റിസ് ഉദ്ധരിച്ചത്. 116 എം.എല്‍.എമാര്‍ തന്റെ പക്കലുണ്ടെന്ന് ഒരു റിസോര്‍ട്ട് മാനേജര്‍ അറിയിച്ചിരുന്നു. എങ്കില്‍ അയാളെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു കൂടെ എന്നായിരുന്നു സന്ദേശം. ഇത് ജഡ്ജി പരാമര്‍ശിച്ചത് പിരിമുറുക്കത്തിനിടെ കോടതിയില്‍ ചിരി പടര്‍ത്തി.  
അതേസമയം, ശങ്കറിന്റെ സൂപ്പര്‍ ഹിറ്റ് സിനിമ 'മുതല്‍വനിലെ' ഒരു നാള്‍ മുഖ്യമന്ത്രിയോട് യെദിയൂരപ്പയെ ഉപമിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചെയ്തത്.ഒരു ദിവസം മാത്രം ആയുസുള്ള മുഖ്യമന്ത്രിയാണ് യെദിയൂരപ്പ. കാര്‍ഷിക കടം എഴുതിതള്ളാന്‍ എടുത്ത തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. മുതല്‍വന്‍ സിനിമയിലെ നായകനെ പോല അവസാനം കസേര തിരിച്ചുപിടിക്കുന്ന സാഹചര്യം യെദിയൂരപ്പക്കുണ്ടാവില്ലന്നും അദ്ദേഹം വ്യക്തമാക്കി.


 

Latest News