പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവത്തില്‍ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

തൃശൂര്‍-ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ഒന്നര വയസ്സുള്ള പോത്തിന്‍കുട്ടിയുടെ വാലറുത്ത സംഭവത്തില്‍  പരാതിയില്ലെങ്കിലും കേസെടുക്കണമെന്ന ആവശ്യം ശക്തമായി
ഇതു വരെ പോലീസ് കേസെടുക്കാത്തതില്‍ പ്രതിഷേധവും ശക്തമാകുന്നു. വേളൂക്കര പഞ്ചായത്തില്‍ വാര്‍ഡ് അഞ്ചില്‍ താമസിക്കുന്ന ചാനാടിക്കല്‍ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പോത്തിന്‍കുട്ടിയുടെ വാലാണ് ക്രിസ്മസ് ദിനത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ചെടുത്ത നിലയില്‍ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് ഉടന്‍ തന്നെ ജയചന്ദ്രന്‍ ആളൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജയചന്ദ്രന്റെ പറമ്പിലാണ് പോത്തിന്‍കുട്ടിയെ കെട്ടിയിട്ടിരുന്നത്. എന്നാല്‍ പോത്തിന്‍ കുട്ടിക്ക് അണുബാധ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് ഉടമസ്ഥനെന്നും പരാതി ഇല്ലെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. എന്നാല്‍ മിണ്ടാപ്രാണിയോട് കാണിച്ച ക്രൂരത കാണിച്ച സാമൂഹ്യ വിരുദ്ധരെ വെറുതെ വിടരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Latest News