സിറിയയില്‍ ഐ.എസ് ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു

ഖാമിഷ്‌ലി-വടക്കന്‍ സിറിയയിലെ തീവ്രവാദികളെ അടച്ചിരിക്കുന്ന ജയിലിന് സമീപം നടന്ന ഐ.എസ് ആക്രമണത്തില്‍ കുര്‍ദിഷ് നേതൃത്വത്തിലുള്ള ആറ് സുരക്ഷാ സേനാംഗങ്ങളും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
സിറിയയിലെ ഗ്രൂപ്പിന്റെ മുന്‍ തലസ്ഥാനമായ റാഖയിലെ കുര്‍ദിഷ് സുരക്ഷാ സമുച്ചയത്തെ ലക്ഷ്യമിട്ടായിരുന്നു പരാജയപ്പെട്ട ആക്രമണം. ഇതില്‍ തീവ്രവാദികളെ പാര്‍പ്പിക്കുന്ന മിലിട്ടറി ഇന്റലിജന്‍സ് ജയിലും ഉള്‍പ്പെടുന്നുവെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.

 

Latest News