Sorry, you need to enable JavaScript to visit this website.

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി. കെ ബാലി അന്തരിച്ചു

ന്യൂദല്‍ഹി- കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി. കെ. ബാലി (77) അന്തരിച്ചു. ഛണ്ഡീഗഡിലെ വസതിയിലായിരുന്നു ബാലിയുടെ അന്ത്യം.

വിഭജനത്തിനു ശേഷം പാകിസ്ഥാനില്‍നിന്നു കുടിയേറിയ ബാലി 1991ല്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയില്‍ ജഡ്ജിയായി. തുടര്‍ന്ന് 2007ല്‍ ചീഫ് ജസ്റ്റിസ് ആയി കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചു. 2012 വരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ആയിരുന്നു. പഞ്ചാബ്- ഹരിയാന, രാജസ്ഥാന്‍ എന്നീ ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാര്‍ഥിയായിരുന്ന കാലത്ത് അദ്ദേഹം മികച്ച കായികതാരമായിരുന്നു. തുടര്‍ന്ന് കോളേജ്, യൂണിവേഴ്‌സിറ്റി ടീമുകളെ നയിക്കുകയും ചെയ്തിരുന്നു. ഭാര്യ: കുസും ബാലി. മക്കള്‍: ചാരു ബാലി (ഹരിയാന പോലീസ് ഉദ്യോഗസ്ഥ), പുനീത് ബാലി (ഹരിയാന ഹൈക്കോടതി അഭിഭാഷകന്‍). മരുമകന്‍: സന്ദീപ് ഖിര്‍വാര്‍ (ഐ. പി. എസ് ഉദ്യോഗസ്ഥന്‍).

Tags

Latest News