കണ്ണൂര്‍-എഴുത്തുകാരനും അധ്യാപകനുമായ താഴെ ചൊവ്വ 'ഷാന്‍'ല്‍ എസ്. ആദം മാസ്റ്റര്‍ (ആദം ചൊവ്വ 83) നിര്യാതയനായി.ഇരിക്കൂര്‍ ജി.എച്ച്.എസ്.എസ്. റിട്ട. പ്രിന്‍സിപ്പലുമായിരുന്നു. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനാണ്. കാടാച്ചിറ ഹൈസ്കൂള്‍, ഗവ. സിറ്റി ഹൈസ്ക്കൂള്, ഗവ. ചാല ഹൈസ്കൂള്‍, പെരളശ്ശേരി എ.കെ.ജി.എം ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. ഐ.സി.എം സ്കൂള്‍ കണ്ണൂര്‍, ഐഡിയല്‍ സ്ക്കൂള് പുന്നോല്‍ എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. 'വിവാഹം ഒരു പഠനം', 'ദാമ്പത്യം കുടുംബം ലൈംഗികത' തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. െ്രെഫഡെ ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ ശരീഫ. മക്കള്‍ സാജിദ, ഖലീല്‍, ആശിഖ് (അധ്യാപകന്, സി.എച്ച്.എം എച്ച്.എസ് എളയാവൂര്), ശഫീഖ്. മരുമക്കള്‍ നൈനാ മുഹമ്മദ്, ഫാത്തിമ, ശമീന (അധ്യാപിക, കൗസര്‍ ജംഗ്ലീഷ് സ്ക്കൂള്, കണ്ണൂര്‍) യുസ്നിദ.






