മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രതിഷേധിച്ച സൈനികനെ തല്ലിക്കൊന്നു

അഹമ്മദാബാദ്- മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതില്‍ പ്രതിഷേധിച്ച അതിര്‍ത്തി രക്ഷാ സൈനികനെ  ഗുജറാത്തിലെ നദിയാദില്‍ തല്ലിക്കൊന്നു. പോലീസ് കേസെടുത്തിട്ടുണ്ട്.
വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത  ചക്ലാസി ഗ്രാമത്തിലെ 15 വയസ്സുകാരന്റെ വീട്ടിലേക്ക് ഇയാള്‍ പോയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അവിടെവെച്ച് വീട്ടുകാരുടെ ആക്രമണത്തിനിരയായാണ് കൊല്ലപ്പെട്ടതെന്ന് പറയുന്നു.
പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കൗമാരക്കാരന്‍. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി ജവാന്‍ ഭാര്യ, രണ്ട് ആണ്‍മക്കള്‍, മരുമകന്‍ എന്നിവരോടൊപ്പമാണ് കൗമാരക്കാരന്റെ വീട്ടിലേക്ക് പോയതെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു.

 

Latest News