സൗദിയില്‍ നിര്യാതനായ അബ്ദുല്‍ ലത്തീഫിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ച് ഖബറടക്കും

പാലക്കാട്- സൗദി  അറേബ്യയിലെ  ജുബൈലില്‍ ശനിയാഴ്ച രാത്രി നിര്യാതനായ വ്യവസായി പാലക്കാട് പള്ളിപ്പുറം പിരായിരി അഞ്ജലി ഗാര്‍ഡന്‍സില്‍ അബ്ദുല്‍ ലത്തീഫി (57) ന്റെ മൃതദേഹം നാളെ ( ചൊവ്വ) നാട്ടിലെത്തിച്ച് ഖബറടക്കും.ദമാമില്‍ ബന്ധുക്കളും സുഹൃത്തുക്കളും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം മൃതദേഹം കരിപ്പൂരില്‍ എത്തിക്കും. രാവിലെ കരിപ്പൂരിലെത്തുന്ന മൃതദേഹം പാലക്കാട് അഞ്ജലി  ഗാര്‍ഡന്‍സിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് 12 മണി മുതല്‍ 1 മണി വരെ പാലക്കാട് വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പാലക്കാട് മേപ്പറമ്പ് ജൂമാ മസ്ജിദില്‍ നമസ്‌കാരത്തിന് ശേഷം ഖബറടക്കുമെന്ന് സഹോദരന്‍ യൂസുഫ് റഷീദ് അറിയിച്ചു.
ഇരുപത് വര്‍ഷമായി ജുബൈലിലായിരുന്ന ലത്തീഫ് റംസ് അല്‍ അവ്വല്‍ യുനൈറ്റഡ് കോണ്‍ട്രാക്ടിംഗ് എംഡിയായിരുന്നു.
മാതാവ്: ആസ്യ. ഭാര്യ: പാലക്കാട് മങ്കര കെവിഎം മന്‍സിലില്‍ റഷീദ.
മക്കള്‍: ജനൂസ് (ജുബൈല്‍), ജസ്‌ന (ദുബായ്), ജമീഷ് (ജുബൈല്‍). മരുമക്കള്‍: വസീം (ദുബായ്), ഫാത്തിമ (ജുബൈല്‍).
സഹോദരങ്ങള്‍: യൂസുഫ് (ജുബൈല്‍), റഷീദ്, ഷാഹിന, സീനത്ത്.
ഇന്റര്‍നാഷനല്‍ ട്രേഡ് ലിങ്ക്‌സ് (ഐടിഎല്‍) എംഡി അബൂബക്കര്‍, ഐ ടി എല്‍ വേള്‍ഡ് എം ഡി ബഷീര്‍ അഹമ്മദ്, ഇറാം മോട്ടോര്‍സ് എം ഡി കബീര്‍ അഹമ്മദ്, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഇറാം  ഐടിഎല്‍ കമ്പനി സിഎംഡിയുമായ ഡോ. സിദ്ദീഖ് അഹമ്മദ് തുടങ്ങിയവരുടെ സഹോദരീ ഭര്‍ത്താവാണ് പരേതന്‍.

 

Latest News