സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ഖമീസ് മുഷൈത്ത്-മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപാകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ പറവണ്ണ കമ്മക്കനകത്ത് മുസ്തഫ(45)ആണ് മരിച്ചത്. ഹെര്‍ഫി ബ്രോസ്റ്റില്‍ ട്രൈലർ ഡ്രൈവറായിരുന്നു. റിയാദില്‍ നിന്ന് ലോഡുമായി വരുമ്പോള്‍ വാദി ബിന്‍ അസ്ഫല്‍ ബിഷ പാലത്തിന് സമീപം  എതിരേ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒമ്പത് വർഷമായി ഹെർഫിയിൽ ജോലി ചെയ്യുന്നു.

ഖമീസ് മദനി ഹോസ്പിറ്റലിലാണ് മൃതദേഹം. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനി എരിയ സൂപ്പര്‍വൈസര്‍ ഫിറോസ് വട്ടപ്പറമ്പിലിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. മുബീനയാണ് ഭാര്യ. മക്കള്‍- ഫഹ്മിദ നദ, മുഹമ്മദ് ഫംനാദ്.  സഹോദരങ്ങള്‍-അബ്ദുല്‍ റസാഖ്, സാബിറ, സമീറ.

 

 

Latest News