തിരുവനന്തപുരം- ബഫര്‍സോണ്‍ പ്രതിഷേധങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍സോണ്‍, സില്‍വര്‍ലൈന്‍, വായ്പാപരിധി ഉയര്‍ത്തല്‍ എന്നിവയും ചര്‍ച്ചയായേക്കും.രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ടെന്നാണ് വിവരം.
സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്ത്രി ബുധനാഴ്ച വരെ ദല്‍ഹിയിലുണ്ട്. ചീഫ് സെക്രട്ടറി വി.പി.ജോയിയും മുഖ്യമന്ത്രിക്കൊപ്പം ദല്‍ഹിയില്‍ എത്തുന്നുണ്ട്. കൂടിക്കാഴ്ച്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ചിട്ടില്ലെന്നാണ് വിവരം.