വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം നല്‍കുന്ന പുതിയ ഫീച്ചര്‍ കമ്പനി ഒരുക്കുന്നതായി വാര്‍ത്ത. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ്.
ഉപയോക്താവിന്റെ കോണ്‍ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. ഡെസ്‌കടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരം. ഭാവി അപ്ഡേറ്റുകളില്‍ ഈ ഫീച്ചര്‍ വന്നേക്കാം.
കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ വാട്‌സാപ്പ് നിരോധിച്ചിരുന്നു. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍ അനുസരിച്ചാണ് നടപടി.
ഈ 23 ലക്ഷം അക്കൗണ്ടുകളില്‍ 8,11,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ വാട്‌സാപ്പ് നിരോധിച്ചു. കമ്പനിയുടെ ഒക്ടോബര്‍ മാസത്തെ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.