വെള്ളിക്കുളങ്ങര- വെള്ളിക്കുളങ്ങരയില്‍ പ്രവസിച്ച ആനക്ക് സംരക്ഷണമൊരുക്കി കാട്ടാനക്കൂട്ടം. ചൊക്കന ആട്ടുപാലത്തിനു സമീപം എച്ച്എംഎല്‍ തോട്ടത്തില്‍ മുക്കണാംകുന്നിലാണ് ആന പ്രസവിച്ചത്. കാവലായി മൂന്ന് വലിയ ആനകള്‍ തൊട്ടടുത്തുണ്ട്. കൂടാതെ അല്‍പ്പം മാറി കാട്ടാനക്കൂട്ടവും.
കഴിഞ്ഞ ദിവസം റബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ് കാട്ടാന പ്രസവിച്ച് കിടക്കുന്നത് കണ്ടത്. രണ്ട് വര്‍ഷത്തിനിടെ അമ്പതോളം കാട്ടാനകള്‍ ചിമ്മിണി, വെള്ളിക്കുളങ്ങര സംരക്ഷിത വനമേഖലയില്‍ പ്രസവിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.