നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 84 .14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടു പേരില്‍നിന്നായി 1073 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്.
പുലര്‍ച്ചെ ദുബായില്‍നിന്ന് കൊച്ചിയിലെത്തിയ ഐഎക്സ് 434 നമ്പര്‍ വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 44 .14 ലക്ഷം വിലവരുന്ന 1068 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. പരിശോധനകള്‍ എല്ലാം പൂര്‍ത്തീകരിച്ച് പുറത്ത് കടക്കുവാന്‍ ശ്രമിക്കുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണം കണ്ടെത്തിയത്. നാല് കാപ്സ്യൂളുകളാക്കിയാണ് ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം അനധികൃതമായി കടത്തുവാന്‍.ൃ ശ്രമിച്ചത്.
വിമാനത്തിന്റെ ശുചീകരണ മുറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നാല്‍പ്പത് ലക്ഷം രൂപ വിലവരുന്ന 815 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയത്. ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ശുചികരണമുറിയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പരിശോധനയില്‍ പിടിക്കപ്പെടുമോയെന്ന ആശങ്കയിലാണ് ശുചി മുറിയില്‍ സ്വര്‍ണ്ണം ഉപേക്ഷിച്ചതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്.