ബംഗളുരു- കോടികള്‍ എറിഞ്ഞുള്ള ബിജെപിയുടെ ചാക്കിട്ടു പിടുത്തത്തില്‍ നിന്നും രക്ഷിക്കാനായി എംഎല്‍എമാരെ വിമാന മാര്‍ഗം കേരളത്തിലെത്തിക്കാനുള്ള നീക്കം തടയപ്പെട്ടതോടെ ഇവരെ ബസ് മാര്‍ഗം ഹൈദരാബാദിലെത്തിച്ചു. വ്യാഴാഴ്ച രാത്രി ബസുകളില്‍ പുറപ്പെട്ട കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഹൈദരാബാദിലെത്തി. ഇവരുടെ താമസം പാര്‍ക് ഹയാത്ത് പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഹോട്ടലിലെത്തിയ എംഎല്‍എമാരുടെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്.
കോണ്‍്ഗ്രസിന്റേയും ജെഡിഎസിന്റേയും എംഎല്‍എമാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് പാര്‍ക്ക് ഹയാത്ത് ഹോട്ടലില്‍ ഇവരെ സ്വീകരിക്കാനെത്തിയ കോണ്‍ഗ്രസ് എംപി ഡി കെ സുരേഷ് പറഞ്ഞു. ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി ഒരിടത്തു തന്നെ ക്യാമ്പ് ചെയ്യുമെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും വ്യക്തമാക്കി.






