റിയാദ് - അഞ്ചംഗ കവര്‍ച്ചാ സംഘത്തെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിന്റെ കവര്‍ച്ചകള്‍ക്ക് ഇരയായവര്‍ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പിടിയിലായ അഞ്ചു പേരും സൗദി യുവാക്കളാണ്. ഇരകളെ ഭീഷണിപ്പെടുത്തുന്നതിന് ഉപയോഗിച്ച രണ്ടു കത്തികള്‍ സംഘത്തിന്റെ പക്കല്‍ കണ്ടെത്തി. പിടിച്ചുപറികളും കവര്‍ച്ചകളും അടക്കം 19 കുറ്റകൃത്യങ്ങളാണ് സംഘം നടത്തിയത്.
പണവും മൊബൈല്‍ ഫോണുകളും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും അടക്കം നാല്‍പതിനായിരം റിയാലിന്റെ കവര്‍ച്ചകളാണ് സംഘം നടത്തിയത്. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പ്രതികളെ അറസ്റ്റ് ചെയ്ത വിവരം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതായി റിയാദ് പോലീസ് പറഞ്ഞു.