Sorry, you need to enable JavaScript to visit this website.

കണ്ണൂരിലെ റിസോർട്ട് ഡയറക്ടർ ബോർഡിൽ ജയരാജന്റെ ഭാര്യയും, തെളിവുകൾ പുറത്ത്

കണ്ണൂർ-ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ സി.പി.എം നേതാവ് പി. ജയരാജൻ ഉന്നയിച്ച ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കണ്ണൂർ ജില്ലയിലെ റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഉണ്ടെന്നുള്ളതിന്റെ രേഖകൾ പുറത്തുവന്നു. മൊറാഴയിലെ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ ജയരാജന്റെ ഭാര്യ ഇന്ദിര അംഗമായത് 2021ലാണ്. മകൻ ജയ്‌സൻ കമ്പനിയുടെ സ്ഥാപക ഡയറക്ടറുമാണ്. കമ്പനികാര്യ മന്ത്രാലയത്തിനു സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്. കമ്പനിക്ക് 6.65 കോടി രൂപ വരെ നിക്ഷേപം ഉണ്ടായിട്ടുണ്ട്. ജയ്‌സനാണ് കമ്പനിയിൽ ഏറ്റവുമധികം (2,500) ഓഹരിയുള്ള ഡയറക്ടർ. 
അതേസമയം, അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ ആവർത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് ജയരാജൻ വിശദീകരണം നൽകി. റിസോർട്ടുമായി തനിക്ക് ബന്ധമില്ലെന്നും ജയരാജൻ പറഞ്ഞു. അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇ.പി ജയരാജനെതിരായി സാമ്പത്തികാരോപണം ഉന്നയിച്ചുവെന്ന വാർത്ത തള്ളി പി.ജയരാജനും രംഗത്തെത്തി. ഈ വാർത്ത വലതുപക്ഷ മാധ്യമ സൃഷ്ടിയാണെന്ന് പി.ജയരാജൻ ആരോപിച്ചു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയരാജൻ.
ഇ.പി ജയരാജൻ സമുന്നതനായ നേതാവാണ്. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അകത്ത് പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കില്ല. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ ബഹുജനാഭിപ്രായം രൂപീകരിക്കാനും ഈ പാർട്ടിയുടെ ആത്മശുദ്ധി നിലനിർത്തക്ക നിലയിലുള്ള പ്രവണതകൾക്ക് വേണ്ടിയുള്ള നല്ല നടപടികൾക്കായുള്ള തെറ്റ് തിരുത്തൽ രേഖയാണ് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചത്. സമൂഹത്തിലെ ജീർണ്ണത പാർട്ടിയിലേക്കും നുഴഞ്ഞ് കയറാനുള്ള സാധ്യതയുണ്ട്. ഇത് തടയാനുള്ള തെറ്റ് തിരുത്തൽ രേഖ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ജയരാജൻ പറഞ്ഞു. പല വാർത്തകളും മാധ്യമസൃഷ്ടിയാണ്. ബുള്ളറ്റ് പ്രൂഫ് കാർ വാർത്ത വന്നത് ഇത്തരത്തിലാണ് ഇ.പി. ജയരാജൻ റിസോർട്ട് നടത്തുന്നതായി തനിക്ക് അറിയില്ലെന്നും പി.ജയരാജൻ വ്യക്തമാക്കി.

Latest News