ഇംറാന്‍ ഖാന്റെ മുന്‍ ഭാര്യ  റെഹം വിവാഹിതയായി 

കറാച്ചി-പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ മുന്‍ ഭാര്യ റെഹം ഖാന്‍ വിവാഹിതയായി. യു.എസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനി നടന്‍ മിര്‍സ ബിലാലാണ് വരന്‍. യു.എസിലെ സിയാറ്റിലില്‍ വച്ചായിരുന്നു വിവാഹമെന്ന് 49കാരിയായ റെഹം ട്വിറ്ററിലൂടെ അറിയിച്ചു. മണവാളന് റെഹമിനേക്കാള്‍ പതിമൂന്ന് വയസ്സ് കുറവാണ്. 2014ലാണ് ഇംറാനും ബ്രിട്ടീഷ് - പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തകയായ റെഹവും വിവാഹിതരായത്. 2015ല്‍ ഇരുവരും വേര്‍പിരിഞ്ഞു. റെഹമിന്റെയും ബിലാലിന്റെയും മൂന്നാം വിവാഹമാണിത്. മുന്‍ മോഡല്‍ കൂടിയായ ബിലാല്‍ ഏതാനും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിരുന്നു. സൈക്കാട്രിസ്റ്റായ ഇജാസ് റഹ്മാനായിരുന്നു റെഹമിന്റെ ആദ്യ ഭര്‍ത്താവ്. 1993ല്‍ വിവാഹിതരായ ഇരുവരും 2005ല്‍ വേര്‍പിരിഞ്ഞു.
 

Latest News