ഐ.സി.ഐ.സി.ഐ. ബാങ്ക് മുന്‍ എം.ഡി   ചന്ദാ കൊച്ചാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു  

ന്യൂദല്‍ഹി-വീഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ. ബാങ്ക് ക്രമംവിട്ട് വായ്പയനുവദിച്ചെന്ന കേസില്‍ ബാങ്ക് മുന്‍ സി.ഇ.ഒ.യും എം.ഡി.യുമായ ചന്ദാ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സി.ബി.െഎ. അറസ്റ്റുചെയ്തു.
2012ലാണ് കേസിനാസ്പദമായ സംഭവം. വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പയായി ലഭിച്ച് മാസങ്ങള്‍ക്കുശേഷം കമ്പനിയുടെ പ്രൊമോട്ടര്‍ വേണുഗോപാല്‍ ധൂത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് ആരോപണം.
സംഭവത്തില്‍ 2019ല്‍ ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ ഗ്രൂപ്പ് ഉടമ വേണുഗോപാല്‍ ധൂത് അദ്ദേഹത്തിന്റെ കമ്പനികളായ വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളെ പ്രതിചേര്‍ത്ത് സി.ബി.ഐ. കേസെടുത്തു

Latest News