മക്ക- കനത്ത മഴ പെയ്ത മക്കയില്‍ സൂഖ് അല്‍ദിയാഫയില്‍ ഏതാനും പേര്‍ ഒഴുക്കില്‍ പെട്ടു. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇവര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇക്കൂട്ടത്തില്‍ ആരും മരണപ്പെട്ടതായി വിവരമില്ല. എല്ലാവരും പിന്നീട് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. ഇവിടെ ഒഴുക്കില്‍ പെട്ട മറ്റൊരു വനിതയെ ഏതാനും പേര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. വെള്ളത്തില്‍ കുടുങ്ങിയ കാറിനു മുകളില്‍ കയറിയിരുന്ന് സൗദി പൗരന്മാരില്‍ ഒരാള്‍ രക്ഷപ്പെടുകയും ചെയ്തു. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളില്‍ ഒരാള്‍ ചിത്രീകരിച്ച് പുറത്തുവിട്ടു.
— E_M_S_S (@EmanSal11848242) December 23, 2022
— m . e (@mohamme72492882) December 23, 2022
— مشاهير دوت كوم (@thae2172) December 23, 2022






