വാതിലില്ലാത്ത ബസ്സില്‍നിന്ന് തെറിച്ച് വീണു പരിക്കേറ്റയാള്‍ മരിച്ചു

തൃശൂര്‍- വാതിലില്ലാത്ത സ്വകാര്യ ബസില്‍നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ മരിച്ചു. അമ്മാടം പുത്തറയ്ക്കല്‍ കുരുതുകുളങ്ങര പെല്ലിശ്ശേരി  പോള്‍ മകന്‍  ജോയ്  (59)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ  ഒല്ലൂര്‍ വ്യവസായ എസ്‌റ്റേറ്റ് സ്‌റ്റോപ്പില്‍ നിന്നും ബസ് കയറിയ ഉടനെ ബസ് എടുത്തതിനെ തുടര്‍ന്ന് റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയിയെ ഒല്ലൂരിലെ ആക്ടസ് പ്രവര്‍ത്തകര്‍ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.  ചികിത്സയിലിരിക്കെ ഇന്നലെ  പുലര്‍ച്ചെ ജോയ് മരിച്ചു.  െ്രെഡവറായ ജോയ് ജോലിക്ക് പോകുന്‌പോഴാണ് അപകടം. അമ്മ: മേരി. ഭാര്യ: സ്‌റ്റെല്ല. മക്കള്‍: മരിയ, ജീവന്‍.

 

Latest News