തീ പിടിച്ച വീട്ടില്‍നിന്ന് യുവതിയേയും പിഞ്ചുകുഞ്ഞിനേയും രക്ഷിച്ചു

ദമാമില്‍ തീ പടര്‍ന്നുപിടിച്ച വീട്ടില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ രക്ഷിച്ച് പുറത്തെത്തിച്ചപ്പോള്‍.

ദമാം - ദമാമില്‍ തീ പടര്‍ന്നുപിടിച്ച വീട്ടില്‍ നിന്ന് യുവതിയെയും പിഞ്ചുകുഞ്ഞിനെയും സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പിഞ്ചുകുഞ്ഞിനെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷിക്കുന്നതിന്റെ ഫോട്ടോ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടു.
ദമാം അല്‍ദബാബ് ഡിസ്ട്രിക്ടിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അല്‍ദബാബിലെ കൊമേഴ്‌സ്യല്‍ കെട്ടിടത്തിലാണ് തീ പടര്‍ന്നുപിടിച്ചത്. സിവില്‍ ഡിഫന്‍സ് അധികൃതര്‍ തീയണച്ചു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് നീക്കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 

Latest News