നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി കടയില്‍ അഗ്നിബാധ

ജിസാന്‍ - അമിത വേഗം മൂലം നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി വ്യാപാര സ്ഥാപനത്തില്‍ അഗ്നിബാധ. വ്യാഴാഴ്ച രാത്രിയാണ് അപകടം. ജിസാനില്‍ അല്‍ദഗാരീര്‍ പെട്രോള്‍ ബങ്കിനു മുന്നില്‍ മെയിന്‍ റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. ഉടന്‍ തന്നെ വ്യാപാര സ്ഥാപനത്തില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അധികൃതര്‍ അറിയിച്ചിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News