തൃശൂർ - അച്ഛനൊപ്പം സ്‌കൂളിലേക്ക് പോകവേ സ്‌കൂട്ടറിൽ ലോറി ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മണലി ആമ്പല്ലൂർ വടക്കുമുറി പുത്തൻ വീട്ടിൽ സുനിലിന്റെ മകൾ ശിവാനി (14) ആണ് മരിച്ചത്. റോഡിൽ വീണ ഇരുവരെയും കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനിയുടെ ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ സുനിൽ ചികിത്സയിലാണ്.
തൃശൂർ പുതുക്കാട് വച്ച് ഇന്ന് രാവിലെയാണ് അപകടം. നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതൻ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് ശിവാനി. സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിലിടിച്ച ലോറി നിർത്താതെ പോയി. ലോറിയും ഡ്രൈവറെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.