Sorry, you need to enable JavaScript to visit this website.

മെഡിക്കൽ ക്യാമ്പ്  നടത്തി 

തിരൂരങ്ങാടി -ഓറിയന്റൽ അലുംനി, തിരൂരങ്ങാടി ജിദ്ദാ ടീം, ഫെയ്‌സ് ഫൗണ്ടേഷൻ, അൽ സലാമ കണ്ണാശുപത്രി എന്നിവരുടെ സഹകരണത്തോടെ യൂണിറ്റി ഫൗണ്ടേഷൻ സംഘടിപ്പിച്ച സൗജന്യ കിഡ്‌നി, നേത്ര പരിശോധന ക്യാമ്പ് പി.കെ. അബ്ദു റബ്ബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. എം.കെ. ബാവ, ഡോ. ഇ.കെ. അഹമ്മദ് കുട്ടി, സി.പി. മുസ്തഫ, കെ.ടി സക്കീർ, അമർ മനരിക്കൽ, കെ.ടി ഗുൽസാർ എന്നിവർ പ്രസംഗിച്ചു. തിരൂരങ്ങാടി ജിദ്ദാ ടീം ആശംസകൾ അറിയിച്ചു.
 

Latest News