വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു, വിഷം കഴിച്ച യുവാവ് ആശുപത്രിയില്‍

ദാവന്‍ഗെരെ- കര്‍ണാടകയിലെ ദാവന്‍ഗെരെയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം സംഭവസ്ഥലത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചാന്ദ് സുല്‍ത്താന എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതിയെ ചാന്ദ് പിര്‍ എന്ന സാദത്ത് ആണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
യുവതി ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ പ്രതി തടയുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനു പിന്നാലെ സാദത്ത് കത്തിയെടുത്ത് കുത്തുകയായിരുന്നു. ഇതിനു പിന്നാലെ
ആത്മഹത്യ ചെയ്യാനായി  വിഷം കഴിച്ച സാദത്ത് ചികിത്സയിലാണ്. രക്തം വാര്‍ന്നാണ് സുല്‍ത്താന ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങിയതെന്നും പ്രതി ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

Latest News