ദല്‍ഹിയില്‍ മെസ്സി ഗ്യാങ് അറസ്റ്റില്‍; 56 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു

ന്യൂദല്‍ഹി- തലസ്ഥാനത്ത് മെസ്സി ആരാധകനായ ഫുട്‌ബോള്‍ കളിക്കാരന്‍ നേതൃത്വം നല്‍കിയ മോഷണ സംഘം പിടിയില്‍.
നാല് പേരെയും അറസ്റ്റ് ചെയ്ത് പോലീസ് 56 മൊബൈല്‍ ഫോണുകളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തു. അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മോഷണ സംഘത്തിന്റെ നേതാവ് ഫുട്‌ബോള്‍ കളി തുടങ്ങിയതെന്നും അതുകൊണ്ട് ഇവരുടെ മെസ്സി ഗാങ് എന്ന പേരിലാണ് അറിയപ്പെട്ടതെന്നും പോലീസ് പറഞ്ഞു. കൂടുതലും പോക്കറ്റടിയാണ് മെസ്സി സംഘം നടത്തിയിരുന്നത്.

 

Latest News