തോര്‍ത്ത് കഴുത്തില്‍ കുരങ്ങിയ നിലയില്‍; വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍ - തോര്‍ത്ത് കഴുത്തില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. പെരുമാച്ചേരിയില്‍ താമസിക്കുന്ന കെ ഭഗത് (11) ആണ് മരിച്ചത്. ഴിഞ്ഞ സന്ധ്യക്ക് വീട്ടില്‍ വച്ചായിരുന്നു സംഭവം. കുളിക്കാന്‍ പോയ കുട്ടി തിരികെ വരാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  പിന്നീട് മരണം സംഭവിച്ചു.
ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഭഗത്, സുരേശന്‍  ഷീബ ദമ്പതികളുടെ മകനാണ്.ഗോകുല്‍ സഹോദരനാണ്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കരിക്കും.

 

Latest News